അരയൻകാവ്: അരയൻകാവ് കണ്ണോത്തുകുളങ്ങരയിൽ കെ.പി. രാമകൃഷ്ണൻ (78) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ ഗ്രൂപ്പ് വില്ലേജ് ആഫീസറായിരുന്നു. കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, അരയൻകാവ് സഹൃദയ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ്, പത്മശാലിയ മഹാസഭ കീച്ചേരി ശാഖാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലളിത (പൂച്ചാക്കൽ മണിമല കുടുബാംഗം). മക്കൾ: സജിത, സിന്ധു ( മുത്തൂറ്റ് ബാങ്ക്, അരയൻകാവ്), മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട: കെഎസ്ഇബി, മരട്), മനോജ് (ദുബായ്).