അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇറാനിയന്‍ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷഹ്‌റാം ഇറാനി. തങ്ങളുടെ അവകാശമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ശാസ്ത്രീയ പഠനങ്ങളും സൈനിക പ്രവര്‍ത്തനങ്ങളും അന്റാര്‍ട്ടികയില്‍ നടത്തുമെന്നും ഇറാനിയന്‍ നാവികസേന വ്യക്തമാക്കി. സൈനിക, ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രദേശത്ത് ഇറാന്റെ പതാക നാട്ടാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും ഷഹ്‌റാം ഇറാനി പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്റാര്‍ട്ടിക്കയില്‍ അവകാശം സ്ഥാപിക്കുന്നത് ഇറാനിലെ ശാസ്ത്രീയ സമൂഹത്തിന് പ്രയോജനം ചെയ്യുമെന്നാണ് ഇറാന്‍ നാവികസേനയുടെ വിലയിരുത്തല്‍. അന്റാര്‍ട്ടിക്കയില്‍ സംയുക്ത നീക്കം […]