ഹേഗ്- ഇസ്രായിലികളില്‍നിന്ന് ഫല്‌സീന്‍ ജനത കൊളോണിയലിസവും വര്‍ണ്ണവിവേചനവുമാണ് അനുഭവിക്കുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി യു.എന്‍ കോടതിയില്‍ പറഞ്ഞു. ഇസ്രായില്‍ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഫലസ്തീന്‍ മന്ത്രി തങ്ങളുടെ ദുരനുഭവം വിവരിച്ചത്.
ഫലസ്തീനികള്‍ കൊളോണിയലിസവും വര്‍ണ്ണവിവേചനവുമാണ് സഹിക്കുന്നത്. ഈ വാക്കുകളില്‍ രോഷാകുലരാകുന്നവരുണ്ട്. യഥാര്‍ഥത്തില്‍ ഞങ്ങളുടെ അനുഭവങ്ങളാണ് അവരെ രോഷാകുലരാക്കേണ്ടത്- അല്‍മാലികി പറഞ്ഞു.
1967 മുതല്‍ ഇസ്രായില്‍ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരഷ്ട്ര നീതിന്യാ കോടതി എല്ലാ ആഴ്ചയും വാദം കേള്‍ക്കുന്നു. 52 രാജ്യങ്ങള്‍ തെളിവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്ക, റഷ്യ, ചൈന എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ആസ്ഥാനമായ ഹേഗിലെ പീസ് പാലസില്‍ ജഡ്ജിമാരെ അഭിസംബോധന ചെയ്യും.
അധിനിവേശം നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അത് അവസാനിപ്പിക്കാന്‍ ഉത്തരവിടാനും ഫലസ്തീന്‍ മന്ത്രി കോടതിയോട് അഭ്യര്‍ത്ഥിച്ചു. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. ഫലസ്തീന്‍ ജനതയ്ക്ക് വളരെക്കാലമായി നീതി നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് അധിനിവേശത്തെ പൂര്‍ണ്ണമായും, നിരുപാധികമായും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
2024 February 19Internationalpalestineapartheidtitle_en: Palestine accuses Israel of ‘apartheid’ as ICJ opens hearings on Israeli occupation