തൃശൂര്‍: സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ജോലിക്ക് എത്തിയത് മദ്യലഹരിയില്‍. ബസില്‍ യാത്രക്കാര്‍ പരാതി ഉയര്‍ത്തിയതോടെ കണ്ടക്ടറെ ബസ് നിര്‍ത്തി പാതിവഴിയില്‍ ഡ്രൈവര്‍ ഇറക്കിവിട്ടു.
ശല്യം സഹിക്കാനാനാതെ യാത്രക്കാര്‍ പരാതി പറഞ്ഞതോടെയാണ് ഇയാളെ ഇറക്കിവിട്ടത്. കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവം.
ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്തെത്തി. ഇതോടെ ബസ് നിര്‍ത്തി ഡ്രൈവര്‍ കണ്ടക്ടറെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.