കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുമ്പും ശേഷവും 11 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരത നിലനിർത്തുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം.
ഉൽപ്പന്നങ്ങളുടെ മേൽനോട്ടത്തിനും അവയുടെ വില നിശ്ചയിക്കുന്നതിനുമുള്ള ഉപദേശക സമിതി കൃത്യമായ ഇടപെടലുകൾ ഇക്കാര്യത്തിൽ നടത്തുന്നുണ്ട്.
ഷുവൈഖ് മേഖലയിൽ റമദാൻ മാസത്തോടനുബന്ധിച്ച് വില നിരീക്ഷണ സംഘം നടത്തിയ പരിശോധനയിൽ ഈത്തപ്പഴം, കാപ്പി, ഏലം, കുങ്കുമപ്പൂവ് തുടങ്ങി വിവിധ ഇനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് ഉദ്യോ​ഗസ്ഥർ നിർദ്ദേശം നൽകി 
2024-ലെ അഡ്‌മിനിസ്‌ട്രേറ്റീവ് റെസല്യൂഷൻ നമ്പർ (108) പ്രകാരം സ്ഥാപിതമായ മോണിറ്ററിംഗ് ടീമിന് സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ എന്നിവയിലെ ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന്റെ ചുമതലയാണുള്ളത്.
ജനുവരി 29 മുതൽ മാർച്ച് 29 വരെ ടീമിൻ്റെ രണ്ട് മാസത്തെ പ്രവർത്തന കാലയളവിൽ വില നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും അന്യായമായ വിലക്കയറ്റം തടയുന്നതിനുമായി വിവിധ സ്ഥാപനങ്ങളിൽ പരിശോധനാ ടീം പരിശോധന നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *