മുംബൈ-നടി രശ്മിക മന്ദാന യാത്ര ചെയ്ക വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. പെട്ടെന്നുണ്ടായ സംഭവത്തില്‍ നടി ഉള്‍പ്പെടെ ഉള്ള യാത്രക്കാരെ ഭീതിയിലാഴ്ത്തി. വിമാനത്തില്‍ ഇരിക്കുന്ന ചിത്രം രശ്മിക പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറല്‍ ആവുകയും ചെയ്തു. നടിക്കൊപ്പം ശ്രദ്ധ ദാസും ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകരും എത്തിയിട്ടുണ്ട്.  ‘ ഇങ്ങനെയാണ് ഞങ്ങള്‍ ഇന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്, ‘ എന്ന കുറിപ്പോടെയാണ് രശ്മിക ഫോട്ടോ പങ്കിട്ടത്. വിമാനം മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചില സാങ്കേതിക തകരാര്‍ മൂലം ലാന്‍ഡ് ചെയ്ത വിമാനം 30 മിനിറ്റിനു ശേഷം വീണ്ടും മുംബൈയിലേക്ക് മടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാണ് റിപ്പോര്‍ട്ട്.  രശ്മിക നായികയായി എത്തിയ അനിമല്‍ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് താരം ഇപ്പോള്‍. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറി. നേരത്തെ, ഗ്രാസിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഹിന്ദി സിനിമകളിലേക്കുള്ള തന്റെ മാറ്റം കാര്‍ഡില്‍ ഇല്ല എന്നാണ് രശ്മിക പറഞ്ഞിരുന്നത് , എന്നാല്‍ ഹിന്ദി സിനിമാ പ്രേക്ഷകരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന ‘അപാരമായ സ്‌നേഹം’ കാരണം അവര്‍ക്ക് തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. 
 
2024 February 18EntertainmentReshmikaflightMumbaiHyderabadtitle_en: Rashmika Mandanna’s “Escaped Death” Post As Flight Makes Emergency Landing

By admin

Leave a Reply

Your email address will not be published. Required fields are marked *