കൊല്ലം: കൊല്ലം ചിറക്കരയില്‍ ഉത്സവത്തിനിടെ ആന വിരണ്ടോടി. ചിറക്കര ദേവീക്ഷേത്രത്തില്‍ എഴുന്നെള്ളത്തിനു കൊണ്ടുവന്ന ചിറക്കര ദേവനാരായണനാണ് വിരണ്ടോടിയത്. നൂറുമീറ്ററോളം ഒടിയ ആനയെ തളച്ചു.
മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചത് പാപ്പാന്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്.