കനൗജ്, യു.പി- പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഉത്തര്‍പ്രദേശിലാണ് സംഭവം. സണ്ണി ലിയോണിന്റെ ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ഉത്തര്‍പ്രദേശ് പോലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (യുപിപിആര്‍ബി) വെബ്‌സൈറ്റില്‍ കോണ്‍സ്റ്റബിള്‍ (സിവില്‍ പോലീസ്) തസ്തിയിലേക്കാണ് സണ്ണി ലിയോണിന്റെ പേരില്‍  രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കനൗജിയിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളേജിലാണ് സണ്ണി ലിയോണിന് പരീക്ഷ എഴുതാന്‍ അനുവദിച്ചിരിക്കുന്ന കേന്ദ്രം. ഫെബ്രുവരി 17നാണ് പരീക്ഷ നടന്നതെന്നാണ് വിവരം. രജിസ്‌ട്രേഷന്‍ സമയത്ത് ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ യു പയിലെ മഹോബയില്‍ താമസിക്കുന്നയാളുടേതാണ്. രജിസ്‌ട്രേഷന്‍ ഫോമില്‍ നല്‍കിയിരിക്കുന്ന വിലാസം മുംബൈയിലെതാണ്. എന്നാല്‍ പരീക്ഷാ ദിവസം ഒരു ഉദ്യോഗാര്‍ത്ഥിയും പ്രത്യേക അഡ്മികാര്‍ഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് വ്യാജമാണെന്നും സ്ഥാനാര്‍ത്ഥി രജിസ്‌ട്രേഷന്‍ പ്രകിയയില്‍ നടിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താതയും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനൗജ് പോലീസിന്റെ സൈബര്‍ സെല്ലാണ് ഈ കേസ് അന്വേഷിക്കുന്നത്.അതേസമയം, ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും രണ്ട് ഷിഫ്റ്റുകളിലായാണ് രണ്ട് ദിവസത്തെ പരീക്ഷ നടന്നത്. ഉദ്യോഗാര്‍ത്ഥികളായി ആള്‍മാറാട്ടം നടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉത്തര്‍പ്രദേശിലുടനീളം 129ലധികം പേരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.
2024 February 18IndiaSunny leoneHall ticketpoliceUPtitle_en: Sunny Leone’s photo on UP Police exam admit card, post goes viral

By admin

Leave a Reply

Your email address will not be published. Required fields are marked *