സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. എന്നാല്‍, ഇരുവരും വേര്‍പിരിഞ്ഞതോടെ നിരവധി ഗോസിപ്പുകളും വ്യാജപ്രചാരണങ്ങളും പുറത്തു വന്നിരുന്നു. വരദ മകനൊപ്പമാണ് താമസിക്കുന്നത്. എന്നാലിപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹമോചനത്തെക്കുറിച്ച് ജിഷിന്‍ പറഞ്ഞതിങ്ങനെ…
”ഞങ്ങളുടെ ജീവിതത്തില്‍ എന്താണുണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്; ഡിവോഴ്സായാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്സ് ആയെന്ന് തന്നെ വയ്ക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?
എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ…”