ക്വാലലമ്പുര്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ബാഡ്മിന്റണിന്റെ ചാമ്പ്യന്മാരാകുന്നത്. ഫൈനലില്‍ തായ്‌ലാന്‍ഡ് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ നേട്ടം ആഘോഷിച്ചത്. രണ്ട് മത്സരങ്ങള്‍ തായി സംഘം വിജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ ജയം ആഘോഷിച്ചു.
നാലാം മത്സരത്തില്‍ പ്രിയ കോന്‍ജെങ്ബാം-ശ്രുതി മിശ്ര സഖ്യം ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ബെന്യാപ ഐംസാര്‍ഡ്-നുന്തകര്‍ണ്‍ ഐംസാര്‍ഡ് സഹോദരിമാരാണ് തായ്‌ലാന്‍ഡിനായി മത്സരത്തിനിറങ്ങിയത്. ഇത്തവണയും ഇന്ത്യന്‍ സംഘം പരാജയപ്പെട്ടതോടെ അഞ്ചാം മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ സംഘം കീഴടങ്ങിയത്. സ്‌കോര്‍ 11-21, 9-21.അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്കായി 17കാരിയായ അന്‍മോല്‍ ഖര്‍ബ് കോര്‍ട്ടിലെത്തി. പോണ്‍പിച്ച ചോയികെവോങ് തായ്‌ലാന്‍ഡിനായും മത്സരത്തിനെത്തി. സെമി ഫൈനലിന് പിന്നാലെ ഫൈനലിലും കൗമാരക്കാരി ഇന്ത്യയുടെ രക്ഷക്കെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തായി താരത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചു. സ്‌കോര്‍ 21-14, 21-9.
ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ട്രീസ-ഗായിത്രി സംഘം വിജയം സ്വന്തമാക്കി. ഇതോടെ ഇന്ത്യന്‍ വനിതകള്‍ 2-0ത്തിന് മുന്നിലായി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അഷ്മിത ചലിഹ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. തായ്‌ലാന്‍ഡ് താരം ബുസാനന്‍ ഒംഗ്ബാംറുംഗ്ഫാനോടാണ് അഷ്മിത മത്സരിച്ചത്. ഇത്തവണ ഇന്ത്യന്‍ താരം പരാജയപ്പെട്ടു. സ്‌കോര്‍ 11-21, 14-21.
ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു തായ്‌ലാന്‍ഡിന്റെ സുപാനിഡ കാറ്റേതോംഗിനെ നേരിട്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തായ് താരത്തെ പരാജയപ്പെടുത്തി. 21-12, 21-12 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കായി ട്രീസ ജോളി-ഗായിത്രി ഗോപിചന്ദ് സഖ്യമാണ് കളത്തില്‍ ഇറങ്ങിയത്. ജോങ്കോള്‍ഫാന്‍-റവിന്ദ സഖ്യം ഇന്ത്യയ്ക്ക് എതിരാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *