രാജ്‌കോട് – കൈയിലെത്തിയ അര്‍ഹിച്ച സെഞ്ചുറി ശുഭ്മന്‍ ഗില്‍ കളഞ്ഞുകുളിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ടു വെച്ചു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ നാലിന് 314 ലെത്തി. 440 റണ്‍സിന്റെ സുരക്ഷിതമായ ലീഡ്.
മൂന്നാം ദിനം 104 ല്‍ നില്‍ക്കെ പുറംവേദന കാരണം വിരമിച്ച യശസ്വി ജയ്‌സ്വാള്‍ തിരികെയെത്തുകയും നിര്‍ത്തിയേടത്തു നിന്ന് തുടങ്ങുകയും ചെയ്തു. റിഹാന്‍ അഹമ്മദിനെയും ജോ റൂട്ടിനെയും ജയ്‌സ്വാള്‍ സിക്‌സറിനുയര്‍ത്തി. ഏഴ് ടെസ്റ്റില്‍ 20 സിക്‌സറാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. 149 ലാണ് ലഞ്ചിന് പോയത്. കൂട്ടിന് സര്‍ഫറാസ് ഖാന്‍ 22 റണ്‍സുമായി ഉണ്ട്.
ടെസ്റ്റ് കരിയറിലെ ആദ്യ സിക്‌സറടിച്ച നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവാണ് (27) പുറത്തായ രണ്ടാമത്തെ ബാറ്റര്‍. കുല്‍ദീപ് സിംഗിളോടാന്‍ വിസമ്മതിച്ചതാണ് ഗില്‍ റണ്ണൗട്ടാവാന്‍ കാരണം. ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കായി ഗില്‍ കാത്തിരിപ്പ് തുടരുകയാണ്.
2024 February 18Kalikkalamtitle_en: Gill misses ton but India lead by 440 in England Test