കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയാവുന്നത്. പാര്‍ട്ടി ചെയര്‍മാൻ പിജെ ജോസഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.