ന്യൂജേഴ്‌സി: യുഎസില്‍ 61കാരനെ മകന്‍ കുത്തികൊലപ്പെടുത്തി. മാനുവല്‍ തോമസ് എന്നയാളെയാണ് മകന്‍ മെല്‍വിന്‍ തോമസ് (32) കൊലപ്പെടുത്തിയത്. ഇവര്‍ മലയാളികളാണെന്നാണ് സൂചന. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് സൂചന.
മാനുവല്‍ തോമസിന് ഒന്നിലധികം കുത്തുകള്‍ ഏറ്റിട്ടുണ്ട്. വീടിന്റെ ബേസ്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതുവരെ ബെർഗൻ കൗണ്ടി ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.