തിരുവനന്തപുരം – നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.
കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആള്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെ വിവിധ സി.സി ടി.വി ക്യാമറകള്‍ പരിശോധിച്ചു. പാറ്റൂരിലെ ഒരു ക്യാമറയില്‍ നിന്നാണ് രാധാകൃഷ്ണന്‍ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോണ്‍മെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. യുവതിയുമായി റോഡില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടാെയെന്ന് രാധാകൃഷ്ണന്‍ സമ്മിതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
2024 February 17Keralasexual assaultCase against .Press club president ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Sexual assault case against press club president