പുല്‍പള്ളി-കടുവ ആക്രമണത്തില്‍ ചത്ത മൂരിക്കൂട്ടന്റെ ജഡവുമായി ടൗണില്‍ പ്രതിഷേധം. അമ്പത്താറ് വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെയാണ് ഇന്നു പുലര്‍ച്ചെ കടുവ കൊന്നത്. മൂരിക്കുട്ടന്റെ ജഡവുമായി ടൗണില്‍ എത്തിയ ജനക്കൂട്ടം ബസ്സ്റ്റാന്‍ഡ് പരിസരത്ത് റോഡില്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. ജഡം വനം വകുപ്പിന്റെ വാഹനത്തിന്റെ ബോണറ്റില്‍ വെച്ച് അധികാരികള്‍ക്കെതിരെ മുദ്രാവക്യം മുഴക്കി. ജഡത്തിനു സമീപം വാഹനത്തില്‍ ‘വനം-വന്യജീവി വകുപ്പ്’ എന്നെഴുതിയ റീത്ത് വെച്ചു.
വെള്ളിയാഴ്ച കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടക്കുന്ന ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൂരിക്കുട്ടന്റെ ജഡവുമായി ആളുകള്‍ എത്തിയത്. സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളടക്കമുള്ളവരുമായി ചര്‍ച്ച നടത്തിവരികയാണ്. പോലീസിനെ വന്‍തോതില്‍ ടൗണില്‍ വിന്യസിച്ചിട്ടുണ്ട്. പുല്‍പള്ളിയിലും സമീപങ്ങളിലും ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകന്‍ ഉത്തരവായിട്ടുണ്ട്.
2024 February 17KeralaTiger killed.calfPeople’s anger brokeWynadടി എം ജെയിംസ്title_en: The tiger killed calf People’s anger broke out in Pulpally town