ദുബായ്: ഷാർജയിൽ കനത്തമഴക്കിടെ റോഡിൽ അഭ്യാസപ്രകടനം കാണിച്ച 11 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇതേ സ്ഥലത്ത് അനികൃതമായി ഒന്നിച്ച് കൂടിയ 84 വാഹനങ്ങളും പിടികൂടി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന തരത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് ഷാർജ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്‌മെൻറ് ജനറൽ കമാൻറൻഡ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയിൻറും ചുമത്തും. അതോടൊപ്പം 60 ദിവത്തേക്ക് വാഹനം കണ്ടുകെട്ടും. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് വാഹന ഉടമകളോട് അഭ്യർഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *