പെരിയ- കല്ല്യോട്ടെ ശരത് ലാല്‍ കൃപേഷ് രക്തസാക്ഷിത്വ ദിനം ഫെബ്രുവരി 17ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വിപുലമായി ആചരിക്കും. 
രാവിലെ ഒന്‍പത് മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് സ്മൃതി മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം 4 മണിക്ക് കല്ല്യോട്ട് ടൗണില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി യോഗം ഉദ്ഘാടനം ചെയ്യും. ഡി. സി. സി പ്രസിഡണ്ട് പി. കെ. ഫൈസല്‍ അധ്യക്ഷത വഹിക്കും.
യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എ.ം ഷാജി എന്നിവര്‍ സംബന്ധിക്കും.
2024 February 16Keralakripeshsarath laltitle_en: Elaborate programs on Sharat Lal Kripesh Martyrdom Day

By admin

Leave a Reply

Your email address will not be published. Required fields are marked *