വർക്കല: കായിക താരമായ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനിൽ-പ്രിൻസി ദമ്പതികളുടെ മകളാണ്. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ രക്ഷിതാക്കൾ അവശനിലയിൽ കാണുന്നത്. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പനയറ എസ്എൻവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ് അഖില.