കല്പറ്റ: വയനാട്ടില്‍ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. 0.26 ഗ്രാം എംഡിഎംഎയുമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജാണ് അറസ്റ്റിലായത്.
വൈത്തിരി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയരാജ് പിടിയിലായത്. താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംക്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തിയാണ് പരിശോധിച്ചത്.
ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. അതേസമയം ബത്തേരി സ്വദേശിയായ മുഷ്താഖില്‍ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പോലീസിനോട് പറഞ്ഞു.