ഭക്ഷണ സാധനങ്ങള്‍   ബാക്കിയായാല്‍ നേരെ ഫ്രിഡ്ജിലേക്ക് തട്ടുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്.ചോറ് മുതൽ സർവ്വവും ഫ്രിഡ്ജിലുണ്ടാവും  ഇങ്ങനെ ബാക്കിയാവുന്ന സാധനങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ ഫിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യും. അവയുടെ ഘടനയിലും നിറത്തിനും മണത്തിലും രുചിയിലും മാറ്റം വരാനും സാധ്യതയേറയാണ്.
എല്ലാവരും രാത്രി ബാക്കി ആവുന്ന ചോറ് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജിലേക്ക് കയറ്റാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ചോറില്‍ പൂപ്പല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മാത്രമല്ല ചോറിലെ അന്നജത്തിന്റെ അളവ് വര്‍ധിക്കുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
അതുപോലെ തന്നെ ഈര്‍പ്പം കൂടുതലുള്ള പ്രതലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകാം. ഇത് വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുമിടയുണ്ട്.അതുപോലെ തന്നെ മുറിച്ച തേങ്ങ ഉള്ളി ഇവയൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകും.ഇത് വൃക്ക, കരള്‍, പോലുള്ള പ്രധാന അവയവങ്ങളെയും ദോഷകരമായി ബാധിക്കാൻ സാധ്യത ഉണ്ട് 

By admin

Leave a Reply

Your email address will not be published. Required fields are marked *