തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യ രംഗത്ത്  പ്രധാന മുന്നേറ്റമായി മാറാൻ വിഭാവനം ചെയ്യപ്പെട്ട്  ‘കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്’ – കെയര്‍ പദ്ധതി . അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും തുടക്കത്തിൽ തന്നെ കണ്ടെത്താനും    ലഭ്യമായ ചികിത്സ ലഭ്യമാക്കാനും ഇതുവഴി സാധിക്കും .
  തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പു വരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനും പദ്ധതി വഴി സാധിക്കും.ഇങ്ങനെ ഒരു  സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു  .  രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നതെന്നും  ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരത്ത്    മുഖ്യമന്ത്രി നിർവഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *