മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തിൽ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.
രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.