വാഷിങ്ടണ്‍: യുഎശില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്തോ~അമേരിക്കന്‍ വിദ്യാര്‍ഥികളും ആക്രമിക്കപ്പെടുന്നതു തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും അമേരിക്കന്‍ ഭരണകൂടവും ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടതായും വൈറ്റ് ഹൗസ് അറിയിച്ചു.
മതമോ വംശമോ മറ്റേതെങ്കിലും ഘടകങ്ങളോ അടിസ്ഥാനമാക്കിയുള്ള ഒരു ആക്രമണവും ന്യായീകരിക്കാന്‍ കഴിയില്ല. അമേരിക്കയില്‍ അത് ഒരിക്കലും സ്വീകാര്യവുമല്ല. ത്തരത്തിലുള്ള ആക്രമണങ്ങളെ തടയാന്‍ സംസ്ഥാന, പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് കഠിനമായി പരിശ്രമിക്കുകയാണ് പ്രസിഡന്‍റും ഈ ഭരണകൂടവും ~വൈറ്റ് ഹൈസ് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന.
യു.എസില്‍ വിദ്യാഭ്യാസം തേടുന്നവര്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു. വിവിധ കോളേജ് അധികൃതരും ലോക്കല്‍ പൊലീസും പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ആഴ്ചകള്‍ക്കിടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ജനുവരിയില്‍ ജോര്‍ജിയയില്‍ ഡിപാര്‍ട്മെന്‍റ് സ്റേറാറില്‍ പാര്‍ട് ടൈം ജോലി ചെയ്യുകയായിരുന്ന വിവേക് സൈനി എന്ന വിദ്യാര്‍ഥി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യാന വെസ്ളെയന്‍ യൂനിവേഴ്സിറ്റിയിലെ സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ഥി ക്രൂരമായി ആക്രമിക്കപ്പെട്ടത് ഈ മാസമാണ്.