മാഞ്ചസ്റ്റർ: യു കെയിലെ മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് 19 വർഷമായി പ്രവർത്തിക്കുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (ടിഎംഎ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
2024 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികള്‍ ഇവരാണ്:
ജോർജ് തോമസ് (പ്രസിഡന്റ്), സ്റ്റാൻലി ജോൺ (സെക്രട്ടറി), ആദർശ് സോമൻ (ട്രഷറർ), ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), ബിബിൻ ബേബി (ജോയിന്റ് സെക്രട്ടറി) ഡാലിയ ഡോണി, റ്റൈബി കുര്യാക്കോസ്, റോഷ്നി സജിൻ, സരിക ശ്രീകാന്ത് (പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സ്) ക്രിസ് കുര്യാക്കോസ്, അലിന സ്റ്റാൻലി (യൂത്ത് കോ-ഓർഡിനേറ്റേഴ്സ്)
യു കെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള ടിഎംഎ, ഈ വർഷവും അംഗങ്ങൾക്കായി കലാ – സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡന്റ് ജോർജ് തോമസ് അറിയിച്ചു.