തൃശൂര്‍: തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരേ കരിങ്കൊടി കാണിച്ച പതിനഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്.എഫ്.ഐ. പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ബി.ജെ.പി. പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്തതെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്.