ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഈ പ്രണയ ദിനത്തിൽ റിലീസ് നടന്നു. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്‍റെ സംവിധായകൻ അഭിജിത് അശോകൻ […]