ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള 16സഭകളുടെ ഐക്യകൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. ഇതിന്റെ വാര്‍ഷീക കണ്‍വന്‍ഷനും, പൊതുയോഗങ്ങളും ഫെബ്രുവരി 23, 24, 25 എന്നീ ദിവസങ്ങളില്‍ ഹൂസ്റ്റണ്‍ ഐ.പി.സി. ഹെബ്രോനില്‍ വച്ചു നടക്കും. 23-ാം തീയതി വെള്ളിയാഴ്ചയും 24 ശനിയാഴ്ച വൈകീട്ടു 7 മണിക്കും പൊതുയോഗങ്ങളും 25-ാം തീയതി ഞായറാഴ്ച 9 മണിയ്ക്കു പൊതു ആരാധനയും ഉണ്ടായിരിക്കും.
യുവജനങ്ങള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ ആ സമയത്തു ഫെലോഷിപ്പ് ഹാളില്‍ വച്ചു നടക്കുന്നതാണ്. സഹോദരിമാരുടെ പ്രത്യേക സമ്മേളനം 24-ാം തീയതി ശനിയാഴ്ച 10.30നു നടക്കുന്നതാണ്.
ഈ വാര്‍ഷീക കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷകനായി കടന്നു വരുന്നത് ഡോ. തോംസണ്‍ കെ മാത്യു ആണ്. അദ്ദേഹം ഓറല്‍ റോബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ മുന്‍ ഡീന്‍ ആയിരുന്നു. നല്ലൊരു എഴുത്തുകാരനാണ്. യുവജനമീറ്റിംഗുകളിലെ പ്രാസംഗികനായി വരുന്നത് പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് ആണ്. യുവജന മീറ്റിംഗുകള്‍ ഇംഗ്ലൂഷ് മീറ്റിംഗുകള്‍ ആയിരിക്കും. HYPF ന്റെ പ്രസിഡന്റ് ഡോ.ഡാനി ജോസഫ്, HWPF ന്റെ പ്രസിഡന്റ് ഡോ.ജോളി ജോസഫുമാണ്.
ഈ സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് പാസ്റ്റര്‍ സിബിന്‍ അലക്‌സ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ ഐസക്ക്, സെക്രട്ടറി പാസ്റ്റര്‍ മാത്യു പൂമൂട്ടില്‍, ട്രഷറാര്‍ കെ.സി.ജേക്കബ്, വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബൈജു തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ എന്നിവരാണ്. HPF ക്വൊയര്‍ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
വിലാസം: 4660 സൗത്ത്, സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ, സൗത്ത് ഹൂസ്റ്റണ്‍, ടെക്സ്സാസ്. തല്‍സമയസംപ്രേക്ഷണം അഡോനായി മീഡിയ.  

By admin

Leave a Reply

Your email address will not be published. Required fields are marked *