ആലപ്പുഴ: ചായക്കടക്കാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തറാ(60)ണ് മരിച്ചത്. സംഭവത്തില്‍ പരുമല കോട്ടയ്ക്കമാലി വാലുപറമ്പില്‍ മാര്‍ട്ടി(48)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ കൊലക്കേസ് ചുമത്തും.
കഴിഞ്ഞ ഡിസംബര്‍ 21ന് രാത്രി 8.45നാണ് സംഭവം. പരുമല ആശുപത്രിക്കു മുന്നില്‍ ചായക്കട നടത്തുകയാണ് പ്രതി. മുഹമ്മദ് റാവുത്തര്‍ ഇയാളുടെ കടയില്‍ ചായ കുടിക്കാതെ സമീപത്തുള്ള കടയില്‍ പോകുന്നതിന്റെ വൈരാഗ്യമാണ് സംഭവത്തിനു കാരണം.