കൊച്ചി: വ്യവസായ, വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ്, അഞ്ച് ദിവസത്തെ ‘ഗ്രോത്ത് പള്‍സ് ‘ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
2024 ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ജി.എസ്.ടി ഇള്‍പ്പെടെ 3540 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലന ഫീസ്. ബോർഡിംഗ് ആവശ്യമില്ലാത്തവര 1500 രൂപ അടച്ചാൽ മതിയാകും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയും ഫീസ് അടയ്ക്കണം.
താല്‍പര്യമുള്ളവര്‍ www.kied.Info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ 0484 – 2532890/ 2550322/ 7012376994