മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്ശരീരത്തിലെ വിസര്‍ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. 
വൃക്ക രോഗം ബാധിച്ചവരിൽ ഉറക്കക്കുറവ് ഒരു സാധാരണ പ്രശ്‌നമാണ്. നിങ്ങളുടെ വൃക്കകൾ ശരിയായി ഫിൽട്ടർ ചെയ്യാതെ വരുമ്പോൾ വിഷവസ്തുക്കൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തുപോകുന്നതിനു പകരം രക്തത്തിൽ തങ്ങിനിൽക്കുന്നു, ഇത് ഉറക്കത്തെ മോശപ്പെട്ട രീതിയിൽ ബാദിക്കുന്നതിന് കാരണമാകുന്നു. സാധാരണക്കാരെ അപേക്ഷിച്ച് വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചവരിൽ സ്ലീപ് അപ്നിയ ലക്ഷണങ്ങൾ ബാധിക്കുന്നത് സാധാരണമാണ്.
നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വൃക്കകൾ പ്രഥമസ്ഥാനം വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചർമ്മ പ്രശ്നങ്ങളുണ്ടെങ്കിൽ, ഇത് വൃക്കരോഗത്തിന്റെ സൂചനയാകാനുള്ള സാധ്യതയും വിട്ടുകളയാൻ ആവില്ല. വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം പോഷകക്കുറവിൻറെയും അസ്ഥികളുടെയും രോഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇത് വൃക്ക രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ അവസ്ഥ ചർമത്തിൽ വരൾച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്നു.
-ശാരീരികമായി സജീവമായിരിക്കുക, ദിവസവും വ്യായാമം ചെയ്യുക
– യോഗയും ധ്യാനവും പരിശീലിക്കുക
– ധാന്യങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക
എന്താണ് ഒഴിവാക്കേണ്ടത്?- ജങ്ക് ഫുഡ്, മസാലകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ
– വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അമിതമായ അളവിൽ വെള്ളം കുടിക്കരുത്, കാരണം ഇത് വൃക്കകളെ സമ്മർദ്ദത്തിലാക്കും
– മദ്യവും പുകവലിയും വേണ്ടെന്ന് വയ്ക്കുക. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും, ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.
– സപ്ലിമെന്റുകളുടെ ഉപയോഗം നിങ്ങളുടെ വൃക്കകളെ ബാധിക്കുമെന്നതിനാൽ ഡോക്ടറുമായി ആലോചിക്കാതെ ഇത് കഴിക്കരുത്.

By admin

Leave a Reply

Your email address will not be published. Required fields are marked *