കൊച്ചി: എസ്ആർവി ഗവ. എംഎച്ച്എസ്എസിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.
ഹെഡ്മിസ്ട്രസ് സി. രാധിക സെമിനാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി റ്റി.എ മുരളി അധ്യക്ഷനായി. ലഹരി വിരുദ്ധ ക്ലബ്ബ് നോഡൽ ടീച്ചർ സഫീർ സുന്ദർ, ജിൻസി മോൾ എന്നിവർ സംസാരിച്ചു.
“അരുത് ലഹരി – അമൂല്യം ജീവിതം” എന്ന വിഷയത്തിൽ മൈനോരിറ്റി വെൽഫയർ വകുപ്പ് ഫാക്കൽറ്റി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.