യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്മാറിയാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കൊല്ലപ്പെടുമെന്ന് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. അധിനിവേശം അവസാനിപ്പിക്കാൻ പുടിൻ സമ്മർദ്ദത്തിലാണെന്ന് താൻ വിശ്വസിക്കുന്നു. എന്നാൽ യുദ്ധത്തിൽ പുടിൻ പരാജയപ്പെടാൻ യാതൊരു വഴിയുമില്ലെന്നും മസ്‌ക് പറഞ്ഞു. യുക്രെയ്‌നിന് അധിക യുദ്ധകാല സഹായം നൽകുന്ന കരട് ബില്ലിനെ എതിർത്ത യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാരുമായി എക്‌സ് സ്‌പേസിനെക്കുറിച്ച് നടത്തിയ ചർച്ചയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
അധിനിവേശം ചെറുത്ത് യുക്രെയ്ൻ വിജയം വരുമെന്ന് വിശ്വസിക്കുന്നവർ ഒരു ഫാന്റസി ലോകത്താണ് ജീവിക്കുന്നതെന്ന് ചർച്ചയിൽ വിസ്കോൺസിൻ സംസ്ഥാന പ്രതിനിധിയായ റോൺ ജോൺസൺ പറഞ്ഞതിനോട് ചേർത്താണ് പുടിൻ അഭിപ്രായങ്ങൾ പങ്ക് വെച്ചത്. മസ്‌കിനൊപ്പം മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി, ക്രാഫ്റ്റ് വെഞ്ചേഴ്‌സ് എൽഎൽസിയുടെ സഹസ്ഥാപകൻ ഡേവിഡ് സാക്സ്, വിസ്കോൺസിൻ സംസ്ഥാന പ്രതിനിധികളായ റോൺ ജോൺസൺ, ഒഹായോയിലെ ജെഡി വാൻസ്, യൂട്ടായിലെ മൈക്ക് ലീ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.