മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വൈതർണ നദിയിലാണ് സംഭവം. കാല് മുറിഞ്ഞ് ചോരവാർന്ന് ബോധരഹിതനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
#SharkAttack: A 34-year-old fisherman from a village in Palghar district was bit by a 4-foot-long #shark on Tuesday evening while he was out to catch fish in #Vaitarna river. His injured leg needs to be amputated. @ranjeetnature https://t.co/V6aTdDmIoc pic.twitter.com/JU7DsplppV
— Diwakar Sharma (@DiwakarSharmaa) February 14, 2024
വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു. പിന്നീട് സ്രാവിനെ നാട്ടുകാർ കരയിലെത്തിച്ച് കൊലപ്പെടുത്തി വലിച്ചിഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ.