കൊല്ലം – മലയാളി കുടുംബത്തിലെ നാല് പേരെ യു എസിലെ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ദുരൂഹത. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കാലിഫോര്‍ണിയയിലെ സാന്‍മറ്റെയോ പോലീസ് സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ട് പേരുടെ മരണം വെടിയേറ്റത് മൂലമാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശികളായ ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയതും.
വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാന്‍ മറ്റെയോ പോലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചു. എ.സിയില്‍ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററില്‍ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തില്‍ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്.
2024 February 14KeralamysteryDeath..Four member familyUSA. ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Mystery of Death of Four member family is US