ഡല്‍ഹി: ബീല്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി .
11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവ് റദ്ദാക്കിയ വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ അനാവശ്യവും പ്രകടമായ പിഴവാണെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
പ്രതികളിലെ മൂന്നാമനായ രാധേശ്യാം ഭഗവാന്‍ദാസ് ഷായുമായി സര്‍ക്കാര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന കോടതിയുടെ പരാമര്‍ശത്തെ അതിശയകമായ നിരീക്ഷണമെന്നാണ് റിവ്യു ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്തു, അധികാരം കവര്‍ന്നെടുത്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളുടെ ഇളവ് അഭ്യര്‍ഥനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന 2022 മേയ് 13ലെ സുപ്രീംകോടതി ഉത്തരവ് പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.
ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളുമായി ഒത്തു കളിച്ചു എന്നാണ് പരാമര്‍ശം. ഈ നിരീക്ഷണം അനാവശ്യവും കേസിന്റെ റെക്കോര്‍ഡിന് വിരുദ്ധവുമാണെന്ന് മാത്രമല്ല, ഗുരുതരമായ മുന്‍വിധി ഉണ്ടാക്കുകയും ചെയ്തു. ഈ പരാമര്‍ശം നീക്കണമെന്നുമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed