ആരാധകര്‍ക്ക് പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. 2002ല്‍ ആയിരുന്നു ഇവരുടെ പ്രണയ വിവാഹം. പ്രാര്‍ത്ഥന, നക്ഷത്ര എന്നീ രണ്ട് മക്കള്‍ ദമ്പതികള്‍ക്കുണ്ട്. ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടെ കുടുംബ ജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്തിന്റെ വാക്കുകളിങ്ങനെ…
”അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുന്നതുമാണ് റിലേഷന്‍ഷിപ്പ്. നമ്മുടെ കൂടെയുള്ള വ്യക്തി എന്താണോ അങ്ങനെ തന്നെ അംഗീകരിച്ച് അവരെ അങ്ങനെ ജീവിക്കാന്‍ അനുവദിക്കുക.
പൊസസീവ്‌നെസ് സ്‌നേഹത്തിന്റെ ഒരു ഭാഗമാണ്. അത് എല്ലാ പങ്കാളികള്‍ക്കും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനപ്പുറം ഒരു പോയ്ന്റ് വരുമ്പോഴാണ് നമുക്ക് ശ്വാസം മുട്ടല്‍ വരുന്നത്. അവിടെയെത്താതെ നോക്കേണ്ടത് ആ റിലേഷന്‍ഷിപ്പിലുള്ളവരുടെ തന്നെ ഉത്തരവാദിത്തമാണ്.
സാമ്പത്തിക കാര്യങ്ങള്‍ക്ക് പിറകെ മാത്രം പോകുന്ന ആളല്ല ഞാന്‍. ഇപ്പോഴുള്ള സാഹചര്യത്തില്‍ സംതൃപ്തനായി ജീവിക്കുന്നു. വന്നെത്തുന്ന ബാക്കിയെല്ലാം അനുഗ്രഹമായി കാണുന്നു. നെറ്റ്വര്‍ത്ത് എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. 2019ല്‍ തുടങ്ങിയ പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. താണ്. കൊറോണ വന്ന് ഒന്നര വര്‍ഷത്തോളം മുടങ്ങി. ഇപ്പോള്‍ പണി ഏകദേശം പൂര്‍ത്തിയായി. ഏപ്രിലില്‍ പാല് കാച്ചാമെന്ന് കരുതുന്നു…”