നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് എന്നും ബിലാവല്‍ ഭൂട്ടൊയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയും പാക്കിസ്ഥാനിൽ സർക്കാർ രൂപീകരണത്തിന് സമവായത്തിലെത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഷെരീഫിന്റെ സഹായിക്കുമെന്ന് ബിലാവല്‍ ഭൂട്ടൊ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ പിടിഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. പിഎംഎല്‍-എന്നും തന്റെ പാർട്ടിയും തിരഞ്ഞെടുപ്പില്‍ എതിരാളികളായിരുന്നെങ്കിലും രാജ്യതാല്‍പ്പര്യത്തിനായി ഒന്നിക്കുകയാണെന്ന് പിപിപി നേതാവ് ആസിഫ് അലി സർദാരി പറഞ്ഞു. എല്ലാ കാലവും എതിരാളികളായി ഇരിക്കേണ്ടതില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
2022ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി അധികാരത്തിലേറിയ സഖ്യത്തില്‍ ഇരുപാർട്ടികളുമുണ്ടായിരുന്നു.