നടി ഗൗതമി അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നു. അടുത്തിടെയാണ് ബി.ജെ.പിയില്‍ നിന്നും ഗൗതമി രാജിവച്ചത്. തന്റെ ഭൂമി തട്ടിയെടുത്തയാളെ ബി.ജെ.പി. നേതാക്കള്‍ സംരക്ഷിക്കുന്നെ് ആരോപിച്ചായിരുന്നു പാര്‍ട്ടി വിട്ടത്. ബി.ജെ.പി. വിടുന്ന കാര്യം ഗൗതമി എക്സിലൂടെയാണ് പങ്കുവച്ചത്. ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു താരം അന്ന് കുറിച്ചത്.
അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്താനായി സി. അളഗപ്പനെയാണ് ഗൗതമി നിയോഗിച്ചത്. എന്നാല്‍, അളഗപ്പന്‍ കബിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്ന് ആരോപിച്ചുമായിരുന്നു ഗൗതമി പാര്‍ട്ടി വിട്ടത്.