ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
ചിത്രം കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനം എടുക്കാം. സെന്‍സര്‍ നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.