മലയാളികളുടെ പ്രിയ നടനാണ് ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ ബാല പങ്കുവയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എലിസബത്തിനെയും മലയാളികൾക്ക് സുപരിചിതയാണ്   ഇപ്പോഴിതാ വാലന്റൈൻസ് ഡേയിൽ എലിസബത്ത് പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവച്ച വീഡിയോ തെറ്റായ രീതിയിലാണ് ചിലർ വ്യാഖ്യാനിച്ചത്. 
എലിസബത്തിനു ഡിപ്രെഷൻ ആണെന്നും, ബാലയെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും പലരും മുൻവിധിയെഴുതി. ഇതിന് മറുപടിയുമായാണ് എലിസബത്ത് എത്തിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
എലിസബത്ത് പറയുന്നു
‘മുൻപ് ഇട്ടൊരു വിഡിയോയിൽ എനിക്ക് ഡിപ്രഷനാണ്, ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വിഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്‌സ് വന്നു. അതിനും സത്യത്തിൽ ഡിപ്രഷൻ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്‌നങ്ങളുമൊക്കെയുണ്ട്. 
തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി കിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി, അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ. തർക്കമില്ല. 
മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫേയ്‌സ്ബുക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിനു വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫേയ്‌സ്ബുക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വിഡിയോ ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. 

HAPPY VALENTINES DAY 💝
Posted by Elizabeth Udayan on Tuesday, February 13, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *