ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അപർണ ​ഗോപിനാഥ്‌ . ഇപ്പോഴിതാ അപർണ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു എന്ന് കുറിച്ചുകൊണ്ടാണ് അപർണയുടെ ആദ്യത്തെ പോസ്റ്റ്. തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് താരം നൽകിയ ഹാഷ് ടാഗുകൾ. മറ്റൊന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി… ദൈവത്തിന് നന്ദി എന്ന് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചുള്ളതായിരുന്നു.
പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് ആ പോസ്റ്റിന് നല്‍കിയ ഹാഷ് ടാഗ്. വെറുതെ ഇരിക്കുന്നത് ഒരു കലയാണ് അതിന് പഠിക്കുകയെന്ന് പറഞ്ഞാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. പ്രാര്‍ത്ഥനകള്‍, സ്‌നേഹം, നിലവിലുണ്ട്, തഴച്ചുവളരുക, തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നിങ്ങനെയാണ് ആ പോസ്റ്റിനൊപ്പം ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്.
അപർണയുടെ പുത്തൻ പോസ്റ്റുകൾ കണ്ടതോടെ പലവിധ സംശയങ്ങളായി ആരാധകർക്ക്. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അവസ്ഥയില്‍ നിന്നോ മറ്റോ തിരിച്ചു വന്നിരിക്കുകയാണ് അതിനാലാണ് ഇത്തരം പോസ്റ്റുകൾ പങ്കുവെക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തലുകൾ. പക്ഷെ എന്തുകൊണ്ടാണ് താൻ ഇത്തരം വരികൾ കുറിച്ചതെന്ന് അപർണയും വ്യക്തമാക്കിയിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed