അബുദാബി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സാംസ്കാരിക പരിപാടിയായ ‘അഹ്ലൻ മോദി’ യിൽ പങ്കെടുത്ത് അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘ഞാൻ എൻ്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്, നിങ്ങൾ ജനിച്ച മണ്ണിൻ്റെ സുഗന്ധം ഞാൻ കൊണ്ടുവന്നു, 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.”- പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരോട് മോദി പറഞ്ഞു. 
തൻ്റെ ആദ്യ യുഎഇ സന്ദർശനത്തെക്കുറിച്ചും മോദി പ്രസംഗത്തിൽ അനുസ്മരിച്ചു.  “മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരുന്നു. നയതന്ത്രലോകം എനിക്ക് പുതിയതായിരുന്നു.
ഞാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്തത്. അന്നത്തെ കിരീടാവകാശിയും ഇന്നത്തെ രാഷ്ട്രപതിയുമായ വ്യക്തിയും ഒപ്പം അദ്ദേഹത്തിൻ്റെ അഞ്ച് സഹോദരന്മാരും കൂടി ചേർന്നായിരുന്നു.
ആ ഊഷ്മളതയും അവരുടെ കണ്ണുകളിലെ തിളക്കവും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ആ സ്വാഗതം എനിക്ക് മാത്രമായിരുന്നില്ല, 140 കോടി ഇന്ത്യക്കാർക്കും വേണ്ടിയായിരുന്നു.´´- മോദി പറഞ്ഞു. 
പരിപാടിക്ക് മുമ്പ് അദ്ദേഹം അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ കാണുകയും സംവദിക്കുകയും ചെയ്തിരുന്നു. അബുദാബിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നു ലഭിച്ച ഊഷ്മളമായ സ്വാഗതം തന്നെ അമ്പരപ്പിച്ചുവെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് അദ്ദേഹം കുറിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *