ക്രയോൺസ് പിക്‌ചേഴ്സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ട്രെയിലർ  ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഈ പ്രണയ ദിനത്തിൽ റിലീസ് നടന്നു.  ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു.
‘തന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്’.നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. 

By admin

Leave a Reply

Your email address will not be published. Required fields are marked *