കോഴിക്കോട്: പേരാമ്പ്ര, എടവരാട് ചേനായി തീവയ്പ്പു കേസിലെ പ്രതികള്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന എടവരാട് കാലംകോട്ട് രാഘവന്‍, എടവരാട് കൊയിലോത്ത് ഷിബിന്‍ ലാല്‍ (കുട്ടന്‍) എന്നിവരാണ് പിടിയിലായത്.
പേരാമ്പ്രയില്‍ നിന്നും ചേനായിയിലേക്ക് ഓട്ടം പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ട്രിപ്പ് ചോദ്യം ചെയ്ത പി.ജി.പി. ഓട്ടോ കത്തിക്കുകയും മറ്റൊന്ന് കേടുപാടുകള്‍ വരുത്തി. അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ ചേനായിയിലെ മറ്റൊരു ഓട്ടോയും ഒരു ബൈക്കും കത്തിക്കുകയും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഹാജരാകാനായി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്. വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യമായി പിന്തുടര്‍ന്ന പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം. ബിജു പറഞ്ഞു.