വത്തിക്കാന്‍ സിറ്റി: ഗാസയില്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് ഇസ്രായേലിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതുവരെ 30,000 പേര്‍ മരിച്ചു കഴിഞ്ഞു. ഇസ്രായേലിനോട് യുദ്ധം നിര്‍ത്താന്‍ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണ്. കാര്യങ്ങള്‍ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണമെന്നും വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും എന്നാല്‍, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേല്‍ പ്രതിരോധിക്കാവൂ എന്നും കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു.
യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാന സന്ദേശം മുങ്ങി മരിക്കുകയാണെന്ന് ക്രിസ്മസ് ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ചൂണ്ടിക്കാട്ടിയിരുന്നു. ബത്ലഹേം ആഘോഷ രാവുകള്‍ക്ക് സാക്ഷിയാകണമെങ്കില്‍ ഗസ്സയില്‍ സമാധാനം പുലരണമെന്നും പറഞ്ഞിരുന്നു.