വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരവും ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതും ആണെങ്കിലും വൃക്ക സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്നു. അച്ചാറുകളിൽ സോഡിയത്തിൻ്റെ അംശം കൂടുതലുള്ളതിനാൽ കിഡ്‌നി സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ടതാണ്. 

 സോഡയാണ് മറ്റൊരു ഭക്ഷണം എന്ന് പറയുന്നത്. കടും നിറമുള്ള ശീതളപാനീയങ്ങളിൽ പ്രത്യേകിച്ച് ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന ഒരു അഡിറ്റീവാണ്.ഓറഞ്ചിൽ പൊട്ടാസ്യത്തിൻ്റെ അളവ് കൂടുതലാണ്. മുന്തിരി, ആപ്പിൾ, ക്രാൻബെറി എന്നിവയെല്ലാം ഓറഞ്ചിനു പകരമുള്ളവയാണ്. കാരണം അവയിൽ പൊട്ടാസ്യം കുറവാണ്.
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യത വർദ്ധിപ്പിക്കും. ഇത് വൃക്കരോഗങ്ങൾക്ക് കാരണമാകും. സംസ്കരിച്ച മാംസങ്ങളിൽ രുചി മെച്ചപ്പെടുത്തുന്നതിന് വലിയ അളവിൽ ഉപ്പും മറ്റ് പ്രിസർവേറ്റീവ്സും ചേർക്കാറുണ്ട്.ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വൃക്കരോ​ഗികൾ ഇവ കഴിക്കുന്നത് ഒഴിവാക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *