കാസര്‍ഗോഡ്: ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പാചകത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കലിലെ നാരായണ(62)നാണ് മരിച്ചത്. കാസര്‍ഗോഡ് ഉദുമയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.