ന്യൂദല്‍ഹി – കാല്‍ നൂറ്റാണ്ട് കാലം ലോകസഭാംഗമായിരുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഇനി രാജ്യസഭയിലേക്ക്. അവര്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇന്ന് പത്രിക നല്‍കും. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തും. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ട്. 25 വര്‍ഷം ലോക്‌സഭാംഗമായിരുന്ന സോണിയ ഗാന്ധി ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാകില്ലെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സോണിയക്ക് പകരം പ്രിയങ്കാ ഗാന്ധി ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.
 
2024 February 14IndiaSonia GandhiWill give nominationRajya sabahToday.. ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: A quarter of a century in the Lok Sabha, Sonia Gandhi will now give her papers to the Rajya Sabha today

By admin

Leave a Reply

Your email address will not be published. Required fields are marked *