കായംകുളം: കായംകുളത്തു എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതി ഉള്‍പ്പെടെയുള്ള പത്തോളം പേരടങ്ങിയ ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ സംഗമത്തിനിടെ പോലീസ് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. 
പോലീസ് വരുന്നത് അറിഞ്ഞതോടെ 40 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മണ്ണഞ്ചേരി സ്വദേശി അതുല്‍, നിധീഷ്, പത്തിയൂര്‍ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലന്‍ ബെന്നി, തൃശ്ശൂര്‍ സ്വദേശി പ്രശാല്‍, പത്തിയൂര്‍ കാല ഹബീസ്, ഏനാകുളങ്ങര വിഷ്ണു, ചേരാവള്ളി സെയ്ഫുദ്ദീന്‍, ഹരിപ്പാട് സ്വദേശി രാജേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഗുണ്ടകള്‍ വന്ന വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തു. അതുലിന്റെ നേതൃത്വത്തിലാണ് സംഘം രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഒത്തുകൂടിയത്. കരീലക്കുളങ്ങര സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷ മറവിലാണ്  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ഗുണ്ടകള്‍ എരുവയില്‍ സംഗമിച്ചതെന്നാണ് പറയപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *