കൊച്ചി: വിജേഷ് ചെമ്പിലോടും റിഷി സുരേഷും സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ പ്രണയ വിപ്ലവം’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച്  കാക്കനാട് “ഭാരത് മാത” കോളേജിൽ വച്ച് നടന്നു. എ വണ്‍ ഫുഡ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സൂരജ് സണ്‍ പ്രധാന വേഷത്തില്‍ എത്തും.
സിനിമാതാരങ്ങളായ, സണ്ണി വെയ്ൻ, ഹന്ന റെജി കോശി, സൂരജ് സൺ, വിനീത് വിശ്വം, രാജേഷ് പറവൂർ, ദേവിക ഗോപാൽ നായർ തുടങ്ങി മറ്റ് നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. 
ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വിജേഷ് ചെമ്പിലോട് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റർ- താഹിർ ഹംസ,  സംഗീതവും ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോറു- tsoj, ഛായഗ്രഹണം -പ്രമോദ് കെ പിള്ള, ചീഫ് അസ്: ഡയറക്ടർ-അഖിൽ സി തിലകൻ, അസോ: ഡയറക്ടർ- അലോക് രാവ്യ, പ്രൊഡക്ഷൻ, കൺട്രോളർ-ഡെന്നി ഡേവിസ്, വസ്ത്രലങ്കാരം -ആര്യ രാജ് ജി, കല-നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ് -രാജേഷ് നെന്മാറ, ഡിസൈനുകൾ- ആർറ്റാഡോ, നിശ്ചലദൃശ്യങ്ങൾ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed